ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബജറ്റ് 2026-27

വാർഷിക ബജറ്റ് 2026-27

2025 ൽ പുതുതായി അധികാരമേറ്റെടുത്ത നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യത്തെ ബജറ്റാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. ഈ ഭരണ സമിതിയുടെ ആദ്യത്തെ ബജറ്റാണ് എന്നതിനാൽ‍ ഈ ഭരണസമിതിയുടെ  തുടര്‍ന്നുള്ള കാലയളവിൽ പഞ്ചായത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിൽ വളരെയേറെ മുന്നേറ്റം കൈവരിക്കുന്നതിനുതകുന്ന രീതിയിലാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.  മുന്‍കാല ഭരണസമിതികൾ മുന്നോട്ട് വെച്ച നല്ല കാഴ്ചപ്പാടുകളും വികസന സ്വപ്നങ്ങളും പിന്തുടര്‍ന്ന് കൊണ്ട് തന്നെയാണ് ഈ ഭരണസമിതിയും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ഈ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണ്. നികുതി പിരിവിലും പദ്ധതി ഫണ്ട് വിനിയോഗത്തിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം 

കരസ്ഥമാക്കുക എന്നതാണ് നാറാത്ത് പഞ്ചായത്തിന്റെ പ്രഥമ ലക്ഷ്യം. ടീ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് പദ്ധതി ഫണ്ടുകളും ബജറ്റ് വിഹിതത്തിൽ അനുവദിക്കപ്പെട്ട മുഴുവൻ തുകകളും പൂർണ്ണമായും ചെലവഴിക്കുക എന്ന  ലക്ഷ്യത്തോടടുക്കുകയാണ്. ആയതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഭരണസമിതി അംഗങ്ങളേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുകയാണ്. മുൻ വർഷങ്ങളിലേതു പോലെ ഈ വര്‍ഷവും  നാറാത്ത് ഗ്രാമ പഞ്ചായത്ത്  ജന്റർ ബജറ്റ്, പെര്‍ഫോമന്‍സ് ബജറ്റ് എന്ന ആശയത്തിലൂന്നി തന്നെയാണ് ബജറ്റ് തയ്യാറാക്കിയത്. ബജറ്റ് തയ്യാറാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയേയും ജീവനക്കാരേയും അനുമോദിക്കുന്നു.

          അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഗ്രാമ പഞ്ചായത്ത് എന്ന നിലയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസിക്കുന്നുണ്ട് എങ്കിലും നഗരത്തിന്‍റെതായ ദൂഷ്യ ഫലങ്ങൾ ഒരളവോളം അനുഭവിക്കേണ്ടി വരുന്നവരാണ് നമ്മൾ. അതിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ രീതിയിലുളള പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ശുചിത്വം, കുടിവെളളം ആരോഗ്യം എന്നീ പരസ്പരം ബന്ധപ്പെടുന്ന മേഖലകളിൽ നമുക്ക് ഇനിയും ഒട്ടേറേ കാര്യങ്ങൾ ചെയ്യാൻ സാധിക്കേണ്ടതുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം എന്ന സങ്കല്പത്തിലേക്ക് വളരെ വേഗത്തിൽ നമ്മുക്ക് എത്തിച്ചേരേണ്ടതുണ്ട്. ആയതിലേക്ക് 2026-27 വര്‍ഷത്തെ പദ്ധതിയിൽ  സദ്ഭരണം എന്ന  പദ്ധതിക്ക് ഊന്നൽ നല്കികൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ടീ പ്രൊജക്ട് പ്രവര്‍ത്തന സജ്ജമായാൽ പഞ്ചായത്തിന് ഈ മേഖലയിൽ  വലിയ മൂന്നേറ്റം തന്നെ കാഴ്ചവെക്കാൻ സാധിക്കും. വർഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പുല്ലൂപ്പി കമ്യൂണിറ്റി ഹാൾ പൊളിച്ച്മാറ്റി പുതിയ കെട്ടിടം പണിയൽ, വനിതകള്‍ക്ക് വിവിധ സംരംഭങ്ങൾ, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധങ്ങളായ പ്രൊജക്ടുകൾ  എന്നിവ ഗ്രാമ പഞ്ചായത്തിന്‍റെ മികച്ച പദ്ധതികളിൽ ചിലത് മാത്രമാണ്. പഞ്ചായത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം, എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രഭാതഭക്ഷണം, ഓപ്പൺജിം ലക്ഷ്യം വെച്ചു കൊണ്ടുള്ള വികസനമുന്നേറ്റത്തിന് ഉള്ള ബജറ്റ്

  • Budget report
  • Summery